
കോഴിക്കോട്: കലാകൈരളി പ്രതിഭാ പുരസ്കാരം ഉഷ സി നമ്പ്യാർക്ക്.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ് കെ പൊറ്റെക്കാട്ട് അനുസ്മരണ പുരസ്കാരസമർപ്പണ വേദിയിൽ വെച്ച് അധ്യാപികയും കവയിത്രിയും കഥാകൃത്തും ഗാനരചയിതാവുമായ ഉഷ സി നമ്പ്യാർക്ക് മുൻ എം പി അബ്ദുൽ സമദ് സമദാനി, ചലച്ചിത്ര നിർമാതാവ് പി വി ഗംഗാധരൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. എസ് കെ പൊറ്റെക്കാട്ടിന്റെ മരുമകൾ ബീന ജ്യോതീന്ദ്രൻ പ്രശസ്തി പത്രം സമ്മാനിച്ചു.

ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി ആർ നാഥൻ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ എം വി കുഞ്ഞാമു, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, എയറോസിസ് കോളേജ് എം ഡി ഡോ. ഷാഹുൽ ഹമീദ്, എസ് കെയുടെ മക്കളായ ജ്യോതീന്ദ്രൻ, സുമംഗലി, സുമിത്ര, മരുമക്കളായ ജയപ്രകാശ്, ബീന, ഉറൂബിന്റെ മകൻ ഇ സുധാകരൻ, പ്രകാശ് കരുമല പ്രസംഗിച്ചു.


Discussion about this post