വയനാട്: സുൽത്താൻ ബത്തേരി റോഡിൽ കാക്കവയലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ബാലുശേരിയിൽ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറമാണ് കൂട്ടിയിടിച്ചത്.

കാർ യാത്രക്കാരായ പാട്ടവയൽ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകൻ ആരവ് (5)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവീട്ടിൽ പോയി മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്.

പ്രവീഷ് ആയിരുന്നുകാർ ഓടിച്ചിരുന്നത്. ഇദ്ദേഹം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Discussion about this post