കൊച്ചി: കാക്കനാട് മയക്കുമരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 10000 പേജിനു മുകളിലുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 25 പ്രതികളുള്ള കേസില്‍ 19പേര്‍ക്കെതിരെയാണ് കുറ്റപത്രം. ആറു പേര് ഒളിവിലാണ്.
മയക്കുമരുന്ന് കടത്തല്‍ , ഗൂഢാലോചന, സാമ്പത്തിക സഹായം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post