പയ്യോളി: കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങലിന്റെ ആഭിമുഖ്യത്തിൽ കാർഷിക സദസ്സ് സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിലാസിനി നാരങ്ങോളി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.
കൈത്താങ്ങ് ചെയർമാൻ എം ടി സുബിൻ അധ്യക്ഷത വഹിച്ചു. റിട്ട: കൃഷി ഓഫീസർ സി നാരായണൻ ക്ലാസ്സെടുത്തു. സബീഷ് കുന്നങ്ങോത്ത്, ഇ സൂരജ്, പടന്നയിൽ രത്നാകരൻ, എൻ സുഗുണൻ, വി കെ അഭിലാഷ്, പി ടി ശ്രീജ പ്രസംഗിച്ചു.







































Discussion about this post