

പയ്യോളി : ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, എൻ എം എം എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ വടക്കയിൽ

ഷഫീഖ് ഉദ്ഘാടനം ചെയ്തു. കെ കെ ലിബിൻ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങാത്ത്, പടന്നയിൽ രത്നാകരൻ ബൈജു ഇരിങ്ങൽ ഇ സൂരജ് . കെ.കെ അഭിലാഷ്പി.ടി ശ്രീജ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കൈത്താങ്ങിന്റെ വനിത വേദി പ്രവർത്തകർ നിർമ്മിച്ച തുണി സഞ്ചിയുടെ ഉദ്ഘാടനവും നിർവഹിച്ചു










































Discussion about this post