പയ്യോളി : കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങലിന്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വിലാസിനി നാരങ്ങോളി, വി കെ ഗിരിജ. കെ അനിത, പടന്നയിൽ പ്രഭാകരൻ . വി കെ അഭിലാഷ്. പി ടി ശ്രീജ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ.കുട്ടികളും ആധുനിക പഠന രീതിയും എന്ന വിഷയത്തിൽ എം പി ശശികുമാർ ക്ലാസ് എടുത്തു. തുടർന്ന് പെൻസിൽ ഡ്രോയിങ് പ്രദർശനവും നടത്തി.
Discussion about this post