ആലപ്പുഴ: സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില് ഒരാളായിരുന്നു തങ്കരാജ്.
ലൂസിഫർ, ഈ മ യൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.
Discussion about this post