നന്തി ബസാർ: കടലൂർ കുഞ്ഞിത്തയ്യിൽ നന്തി മഹല്ല് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു. കോഡിനേഷൻ കമ്മറ്റി ചെയർമാനും നന്തി ദാറുസ്സലാം ദഅ്‌വാ കോളേജ് പ്രിൻസിപ്പളുമായ തെഖിയുദ്ധീൻ ഹൈതമി ഉദ്ഘാടനം ചെയ്തു.

കടലൂർ നുസ്രത്തുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമമദലി ദാരിമി ശ്രീകണ്ഠപുരം അദ്ധ്യക്ഷത വഹിച്ചു. വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തിൽ ഉസ്താദ് അബൂബക്കർ ഹുദവി മുണ്ടംപറമ്പ് പ്രഭാഷണം നടത്തി.

മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് നവാഫ് ദാരിമി, കുഞ്ഞിതയ്യിൽ മസ്ജിദ് ഖത്തീബ് തെമിം ഹൈതമി, കടലൂർ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് ടി കെ നാസർ, കുഞ്ഞിത്തയ്യിൽ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് കോവുമ്മൽ അഹമ്മദ്, കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് കെ ഉമ്മർ ഹാജി പ്രസംഗിച്ചു.
കൺവീനർ സി കെ സുബൈർ സ്വാഗതവും സി കെ അബുബക്കർ നന്ദി യും പറഞ്ഞു. അബ്ദുൾ വാജിദ് ഹൈത്തമിഖിറാഅത്ത് നടത്തി.

Discussion about this post