പയ്യോളി: അയനിക്കാട് ബീച്ച്, കൊളാവിപ്പാലം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ‘കടലോരം റസിഡൻസ് അസോസിയേഷൻ’ രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോട്ടക്കടപ്പുറം നഴ്സറി സ്കൂളിൽ നടന്ന യോഗത്തിൽ കെ എൻ രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. എം പി മോഹനൻ സ്വാഗതവും എം പിസുരേഷ് നന്ദിയും പറഞ്ഞു.നഗരസഭ 33-ാം ഡിവിഷനിലെ ചെത്തിൽ പാടശേഖരത്തിന് പടിഞ്ഞാറ് ഭാഗത്തെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കടലോരം കൂട്ടായ്മ രൂപീകരിച്ചത്.
ഭാരവാഹികളായി രാജൻ കൊളാവിപ്പാലം (പ്രസിഡണ്ട്), എം പി മോഹനൻ (സെക്രട്ടറി), സി സുരേന്ദ്രൻ, എം കെ അരുൺ (വൈസ് പ്രസി.മാർ), വി ഗോപാലൻ, എം പി സുരേഷ് (ജോ. സെക്ര.മാർ), കെ എൻ രത്‌നാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post