കൊച്ചി: പ്രചരണത്തിന് യുഡിഎഫ് തന്നെ ക്ഷണിച്ചില്ലെന്ന കെ.വി. തോമസിന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണം നടക്കുന്നില്ലെന്ന് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, കെ.വി. തോമസ് ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ഇടത് കൺവെൻഷനിലും തോമസ് പങ്കെടുത്തേക്കും. എന്നാൽ തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
Discussion about this post