കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ഇന്നു രാവിലെ ബാംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്. യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്ളാസ് പൊട്ടിക്കണം, അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള് അറുത്തുമാറ്റണം എന്നതാണ് സ്ഥിതി.
തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. തൂണുകൾക്കിടയിൽ നിന്നും ബസ് പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ കുടുങ്ങുകയായിരുന്നു. ഡ്രൈവറുടെ പരിചയക്കുറവിനൊപ്പം കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകതയുമാണ് ഈ സംഭവത്തിൽ വ്യക്തമാകുന്നത്.
Discussion about this post