കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപിയുടെ സ്ഥാനാർത്ഥി ശക്തനായിരിക്കും. സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും, സിപിഎമ്മിലും ആഭ്യന്തരപ്രശ്നങ്ങളുണ്ട്. എന്നാൽ ബിജെപിയിൽ സ്ഥാനാർത്ഥിയുടെ പേരിൽ യാതൊരു തർക്കങ്ങളും ഉണ്ടാകില്ല.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയല്ലെന്ന് സ്ഥാപിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി കോണ്‍ഗ്രസിലും ഇതാവര്‍ത്തിച്ചു. സവര്‍ണരും മുതലാളികളോട് ചേര്‍ന്ന് നില്ക്കുന്നവരുമാണ് സിപിഎം പാര്‍ട്ടി നേതാക്കള്‍. എന്നിട്ടും പട്ടിക ജാതിക്കാര്‍ക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രചാരണം എന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post