തിരുവനന്തപുരം: കെ റെയിൽ എംഡിയായി റെയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുത്. ജനങ്ങളെ ദ്രോഹിച്ചാൽ കേന്ദ്രത്തിന് തിരിച്ചുവിളിക്കാനാകുമെന്നും കെ റെയിൽ എംഡി വി അജിത് കുമാറിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
മന്ത്രി സജി ചെറിയാനെതിരേയും സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തി. കരുണ പാലിയേറ്റീവ് കെയർ സജി ചെറിയാന്റെ പൊയ്മുഖം. ഒരു സ്വത്തും മന്ത്രി ഇതിനായി വിട്ടു കൊടുക്കില്ല. കരുണയ്ക്ക് പിന്നിൽ വൻ കമ്പനിയാണെന്നും എല്ലാം അഴിമതി നടത്താനുള്ള നീക്കമാണെന്നുമാണ് സുരേന്ദ്രന്റെ വിമർശനം.
Discussion about this post