തിരുവനന്തപുരം: കെ പി സി സി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ സുധാകരന്‍. പുനഃസംഘടന നിര്‍ത്തിവെച്ചു എന്ന വാർത്ത പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണ്. എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ അത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, തിരുവനന്തപുരം ലോ കോളജില്‍ കെ എസ് യു പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണം ആണെന്നും കെ സുധാകരന്‍ പറഞ്ഞു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും ഇങ്ങനെയാണെങ്കില്‍ എസ് എഫ് ഐയ്‌ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. അത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post