കൊയിലാണ്ടി: പ്രമുഖ നാടക പ്രവർത്തകൻ കെ ശിവരാമന്റെ പത്താം ചരമവാർഷി കാചരണത്തിന്റെ ഭാഗമായി നടന്ന ‘അരങ്ങനുഭവങ്ങളുടെ മഴപ്പെയ്ത്ത് – നാടക പ്രവർത്തക സംഗമം’ വേറിട്ട അനുഭവമായി.

നാടക പ്രവർത്തകരു ടെ അനുഭവങ്ങൾ പെയ്തിറങ്ങിയ പരിപാടി രാജൻ തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിച്ചു. എം നാരായണൻ, ഉമേഷ് കൊല്ലം, അരങ്ങാടത്ത് വിജയൻ, നന്തി പ്രകാശ്, അലി അരങ്ങാടത്ത് പ്രസംഗിച്ചു.
Discussion about this post