കോഴിക്കോട് : തൃക്കാക്കര തിരഞ്ഞെടുപ്പ് വിധിക്കുശേഷം കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു എന്നു തെളിയിക്കുന്ന അർത്ഥത്തിൽ സംസ്ഥാന സർക്കാരും കെ റെയിൽ കോർപ്പറേഷനും പദ്ധതി യുമായി മുന്നോട്ടു പോവുന്ന അവസ്ഥ പലകാരണങ്ങളാൽ വ്യക്തമാക്കപ്പടുന്നു. സമര സമിതിക്കുവേണ്ടി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവിന്
കെ റെയിൽ കോർപ്പറേഷൻ അയച്ച കത്തിലും ഇതു ബോധ്യപ്പെടുന്നു. അതു കൊണ്ടു തന്നെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുള്ള ഉത്തരവിറക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള പ്രത്യക്ഷമായ സമരപരിപാടികൾക്ക് സമരസമിതി കോഴിക്കോട് ജില്ലയിൽ തുടക്കം കുറിക്കുന്നു. ആദ്യ പടിയെന്നോണം കോഴിക്കോട് ജില്ലയിൽ മൂന്ന് മേഖലകളായി തിരിച്ച് ജനകീയ കൺവൻഷനുകൾ നടത്തും. വടകര മേഖലയുടെത് ഇന്ന് ജൂലൈ 16 ശനി 3 മണിക്ക്
വടകര കൊപ്ര ഭവനിൽ കെ സി ഉമേഷ് ബാബു ഉദ്ഘാടനം ചെയ്യും. 17 ഞായർ 3 മണിക്ക് കൊയിയാണ്ടി സി എച് ഓഡിറ്റോറിയത്തിൽ കെ എസ് ഹരിഹരനും , 19 ന് ചൊവ്വ 3 മണിക്ക് കോഴിക്കോട് സ്പോർട്സ്സ് കൗൺസിൽ ഹാളിൽ എഴുത്തുകാരൻ പി സുരേന്ദ്രനും കൺവ ൻഷൻ ഉത്ഘാടനം ചെയ്യുമെന്നും കെ.റെയിൽ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയർമാൻ ടി ടി ഇസ്മായിൽജനറൽ കൺവീനർരാമചന്ദ്രൻ വരപ്രത്ത്എന്നിവർ അറിയിച്ചു
Discussion about this post