തിക്കോടി: കെ. റെയിൽ പദ്ധതിക്ക് അനുകൂലമായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി അലൈൻമെന്റിൽ ഉൾപ്പെട്ട തിക്കോടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥലം എം എൽ എ കാനത്തിൽ ജമീലയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെയും നേതൃത്വത്തിൽ സി പി എം ജനപ്രതിനിധികളും നേതാക്കളും നടത്തിയ പ്രചരണം ഭീഷണിയായി മാറിയതായി കെ. റെയിൽ വിരുദ്ധസമിതി ആരോപിച്ചു.
കെ. റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കുള്ള അവാർഡ്തുക പൂർണ്ണമായും തടയുമെന്നും സ്ഥലം പിടിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി വീട്ടുടമകൾ പരാതിപ്പെട്ടതായി സമിതി ഭാരവാഹികൾ പറഞ്ഞു. എം എൽ എ യുടെ ഭീഷണിയിൽ പ്രതിഷേധിച്ച് കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ പി ഷക്കീല, സന്തോഷ് തിക്കോടി, വി കെ അബ്ദുൽ മജീദ്, ടി വി നജീബ്, വി കെ പ്രേമൻ, സജീവൻ തിക്കോടി, ശ്രീധരൻ ചെമ്പുഞ്ചില, ഫൈസൽ അരോമ പ്രസംഗിച്ചു.
Discussion about this post