ന്യൂഡല്‍ഹി: കെ റെയിൽ സർവെക്കെതിരായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സര്‍വേ നടത്തുന്നതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. ഒരു പദ്ധതിയും തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.കെ റെയില്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഭൂ ഉടമകളും മറ്റും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
കെ റെയില്‍ സര്‍വേക്കെതിരെ വ്യാപക സമരം നടത്തുന്ന ബി ജെ പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനും ലഭിച്ച വലിയ തിരിച്ചടിയായാണ് സുപ്രീം കോടതി വിധി കണക്കാക്കപ്പെടുന്നത്. കെ റെയില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ എത്തിയ ആദ്യ ഹർജിയാണ് തള്ളിയിരിക്കുന്നത്.സാമൂഹിക ആഘാത പഠനം തടസ്സപ്പെടുത്താനാണോ ഹർജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു. കെ റെയില്‍ സര്‍വേ തുടരാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
Discussion about this post