തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് രൂക്ഷമായിരിക്കേ, മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷൻ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍ ലഭിക്കും അത് അടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കാരണവശാലും പദ്ധതി സഫലമാകില്ല. ബിജെപി സമരം നടത്തുകയല്ല വേണ്ടത്. കേന്ദ്രത്തെ കൊണ്ട് പദ്ധതി പിന്‍വലിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാൻ സർവേ നടത്തണം. സർവേ വിജയമെങ്കിൽ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരൻ പറഞ്ഞു.
Discussion about this post