പയ്യോളി: കീശ വീർപ്പിക്കുന്നതിന് കമ്മീഷൻ അടിക്കാനുള്ള സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്ന് പറഞ്ഞാൽ അത് കേരളത്തിൽ നടപ്പാവില്ലെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.
കല്ലിട്ടത് പൊരിക്കാൻ പോവുന്നതാണ് കേരളത്തിലെ മന്ത്രിമാരുടെ ഇപ്പോഴത്തെ പണി. കല്ലു പൊരിക്കാൻ പോവുന്നതിന് പകരം, വീടില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുടെ അപേക്ഷകളിൽ തീർപ്പുകൽപിക്കുകയാണ് വേണ്ടത്. അല്ലാതെ കല്ല് പറിക്കുന്ന മന്ത്രിമാരായി അധ:പതിക്കരുതെന്നും എം എൽ എ പറഞ്ഞു.
‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യവുമായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ഇരിങ്ങൽ വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ രമ.
ധർണയിൽ പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടി ടി ഇസ്മയിൽ, നഗരസഭാംഗങ്ങളായ സുജല ചെത്തിൽ, വിലാസിനി നാരങ്ങോളി, എ പി റസാഖ്, രേവതി തുളസിദാസ്, വി കെ ഗിരിജ എന്നിവരും സമരസമിതി നേതാക്കളായ കെ നിഖിൽ മാസ്റ്റർ, ബഷീർ മേലടി, ഇ കെ ശീതൾ രാജ്, സി പി സദഖത്തുള്ള, പി ബാലകൃഷ്ണൻ, പുത്തുക്കാട്ട് സത്യൻ, പി എൻ അനിൽ കുമാർ, ജിശേഷ് കുമാർ, ഇ സൂരജ്, കെ പി സി ഷുക്കൂർ പ്രസംഗിച്ചു.
നേരത്തേ സ്ത്രീകളും കുട്ടികളുമടക്കം വൻ പ്രകടനവുമുണ്ടായിരുന്നു.
Discussion about this post