പയ്യോളി: ഒരുകാരണവശാലും കേരളത്തിന് ആവശ്യമില്ലാത്ത കെ റെയിൽ പദ്ധതി നടപ്പാക്കാൻ ബിജെപി അനുവദിക്കില്ലെന്നും, ജനങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട്, കേരളത്തെ രണ്ടായി വിഭജിക്കുന്ന ഈ പദ്ധതി ലോകം കണ്ട ഏറ്റവും വലിയ അഴിമതി നടത്താനാണെന്നും സന്ദീപ് വാര്യർ.
കേരളത്തിൽ കെ. റെയിലുമായി ബന്ധപ്പെട്ട് എന്തു ഗുണമാണുണ്ടാവുകയെന്ന് സാമാന്യ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇന്നേ വരെ, പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് സാധിച്ചോ. ബി ജെ പി യേയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളെയോ ബോധിപ്പിക്കേണ്ട,
ക്രിപ്റ്റോ സി പി എമ്മുകാരായി അഭിനയിച്ചു വരുന്ന, നാളിതുവരെ സി പി എമ്മിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി പ്രവർത്തിച്ചു വരുന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാരെെയെങ്കിലും ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിയുമോ.. പറ്റില്ല എന്ന് തന്നെയാണുത്തരമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
Discussion about this post