തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനി ഉണ്ടാവില്ല. ഇനി ജി പി എസ് സംവിധാനത്തിലൂടെ സാമൂഹികാഘാത പഠനം തുടരും. പ്രതിഷേധത്തെ മറികടക്കാനുള്ള നിർണായക തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. തീരുമാനം സംഘർഷങ്ങളെ തുടർന്ന്.

കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനമോ, കെട്ടിടങ്ങളിൽ മാർക്ക് ചെയ്തോ ആയിരിക്കണം സാമൂഹികാഘാത പഠനം തുടരേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. കല്ലിടൽ പാതി വഴിയിലിരിക്കെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
ഉത്തരവ് പ്രതിപക്ഷ പ്രതിഷേധക്കളുടെ വിജയമാണെന്ന് നേതാക്കൾ അവകാഅവകാശപ്പെട്ടു.

Discussion about this post