നന്തിബസാർ: വരും തലമുറക്ക് കോടികളുടെ ബാധ്യത വരുത്തുന്ന, പതിനായിരങ്ങൾ കുടിയിറങ്ങേണ്ടിവരുന്ന, പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെക്കുന്ന കെ റെയിൽ എന്ന ദുരന്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതുവരെ ശക്തമായ സമരം തുടരാൻ മൂടാടി പഞ്ചായത്തു കെ. റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ കുടുംബസംഗമം തീരുമാനിച്ചു. വാർഡ് മെമ്പർ പി പി കരീം ഉദ്ഘാടനം നിർവഹിച്ചു.
കുതിരോടി മദ്രസ്സ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ടി കെ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തുമെമ്പർ വി പി ദുൽഖിഫിൽ, വാർഡ് മെമ്പർമാരായ എ വി ഹുസ്ന, പി ഇൻഷിദ, കൺവീനർ മുതുകുനി മുഹമ്മദാലി, ചെയർമാൻ ഖലീൽ കുനിത്തല എന്നിവർ പ്രസംഗിച്ചു.
Discussion about this post