മൂടാടി: കെ റെയിൽ വിരുദ്ധ ജനകീയ കർമ സമിതിയുടെ പഞ്ചായത്ത് ഉപരോധ വേദിക്കരികിലേക്ക് എം എൽ എ യുടെ വാഹനമെത്തിയത് സംഘർഷത്തിൽ കലാശിച്ചു.
സമീപത്തെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനും കെ റെയിൽ വിശദീകരണത്തിനായി വീട് സന്ദർശനത്തിനുമായി എത്തിയതായിരുന്നു എം എൽ എ കാനത്തിൽ ജമീല.
ഉപരോധസമരത്തിൽ സ്വാഗത പ്രസംഗം നടക്കുന്നതിനിടെ 11 മണിയാേടെയായിരുന്നു എം എൽ എ യുടെ വരവ്. ഇത് ശ്രദ്ധയിൽ പെട്ട ചില സമരക്കാർ കാറിന് മുന്നിലേക്ക് കയറി നിന്ന് മുദ്രാവാക്യം വിളി തുടങ്ങി.
ഇതോടെ സംഘർഷമായി. സ്ഥലത്തുണ്ടായിരുന്ന സി പി എം പ്രവർത്തകരും സമരക്കാരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് കൈയ്യാങ്കളിയിലേക്ക് എത്തിയതോടെ പോലീസും, നേതാക്കളുമിടപെട്ട് ഏറെ നേരത്തെ ശ്രമത്തിന് ശേഷം രംഗം ശാന്തമാക്കുകയായിരുന്നു.
Discussion about this post