പയ്യോളി: മുൻസിപ്പാലിറ്റിയിൽ കെ. റയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നാലാമത് യൂണിറ്റ് അയനിക്കാട് മമ്പറംഗേറ്റ് – വയങ്ങനിലംകുനി പ്രദേശത്ത് രൂപീകരിച്ചു. കെ. റെയിൽ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം കെ നിജിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ സൂരജ് അധ്യക്ഷത വഹിച്ചു. ഇ കെ ശീതൾ രാജ്, കുനിയിൽ വേണുഗോപാലൻ പ്രസംഗിച്ചു. വി കെ സുനിൽ സ്വാഗതവും ടി ഷാജി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ ടി ബാബു (ചെയർമാൻ), ടി പവിത്രൻ മാസ്റ്റർ
(ജനറൽ കൺവീനർ), സിന്ധു സതീന്ദ്രൻ (ട്രഷറർ), ഷാജി തെക്കയിൽ, രാജീവൻ പുതിയോട്ടിൽ, കെ കെ രംജിത്ത് (വൈ: ചെയർമാന്മാർ), വി കെ സുനിൽ, ടി വി സുനിൽ ദാനു, ബി കെ ശിവപ്രസാദ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post