പയ്യോളി: കെ. റെയിൽ വിരുദ്ധ സമിതി കോട്ടക്കൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കെ. റെയിൽ വിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ നിജിൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാംഗം വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു.
ഏപ്രിൽ 5 ന് നടക്കുന്ന ഇരിങ്ങൽ വില്ലേജ് ഓഫീസ് ധർണയിൽ കോട്ടക്കൽ മേഖലയിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇ കെ ശീതൾ രാജ്, ബഷീർ മേലടി, ജിശേഷ് കുമാർ, വേണു കുനിയിൽ, കെ പി ഷുക്കൂർ, സുജല ചെത്തിൽ, ബിനീഷ് കോട്ടക്കൽ, ഹുസൈൻ മൂരാട് പ്രസംഗിച്ചു. എൻ നിധിൻ സ്വാഗതവും റിനീഷ് പൂഴിയിൽ നന്ദിയും പറഞ്ഞു
കോട്ടക്കൽ മേഖല ഭാരവാഹികളായി നിധിൻ പൂഴിയിൽ (ചെയർമാൻ), സന്ദീപ് പുന്നോട്ടിൽ (കൺവീനർ), ടി പി മുനീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post