ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല, അത്തരം വാര്‍ത്തകള്‍ വേദനിപ്പിച്ചെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, അത് തെറ്റായ പ്രചാരണമാണ്. അതിവേഗ പാതയോട് വിമുഖതയില്ലെന്ന് മാത്രമാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചുവെന്ന് പറഞ്ഞ് ധനമന്ത്രി നടത്തിയത് ദുര്‍വ്യാഖ്യാനമാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് പറ്റിയതല്ല. ശാസ്ത്രീയ സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കും, കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ഒരു പച്ചക്കൊടിയും കിട്ടാതെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനും, ജനങ്ങളുടെ പ്രതിഷേധം മറികടന്ന് പോലീസിന്റെ സഹായത്തോടെ കല്ലിടാനും പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്‍ ചോദിച്ചു. കേരളത്തില്‍ ആരും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ലെന്നും കോണ്‍ഗ്രസിന് കെ-റെയില്‍ നിലപാടില്‍ മാറ്റമില്ലെന്നും സുധാകരന്‍ പറഞ്ഞു.
Discussion about this post