കോട്ടയം: കെ റെയിലിൽ വീണ്ടും സംഘർഷം. നട്ടാശേരിയില്‍ സര്‍വേ കല്ലിടുന്നതിനായി ഇന്നും ഉദ്യോഗസ്ഥരെത്തിയതോടെയാണ് പ്രതിഷേധമാരംഭിച്ചത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നട്ടാശേരിയില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘഷത്തിലേക്ക് നയിച്ചിരുന്നു. സമരക്കാരെ തടഞ്ഞ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
അതേസമയം കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്ത് പൊലീസ്. കോട്ടയം നട്ടാശേരിയില്‍ 100 പേര്‍ക്കെതിരെ കേസെടുത്തു. ഇരുപതിലേറെ പേരെ ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞുവെന്നു പോലീസ് വ്യക്തമാക്കി. 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കെ റെയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടയുകയും കല്ലുകൾ പിഴുതെടുത്ത് എറിയുകയും ചെയ്തിരുന്നു. പ്രദേശത്തു വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം തടയാനായില്ല.
Discussion about this post