കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരായി സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം.പ്രതിഷേധക്കാർക്കെതിരെ കോഴിക്കോടും തൃശ്ശൂരും പാലക്കാടും, ഗ്രനേഡും ജലപീരങ്കിയും ടിയർഗ്യാസും പോലീസ് പ്രയോഗിച്ചു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. പല ഗേറ്റുകളിൽ കൂടി കളക്ട്രേറ്റ് വളപ്പിലേക്ക് പ്രവേശിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂർ കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് വലയം ഭേദിച്ച് കളക്ട്രേറ്റ് വളപ്പിനുള്ളിൽ കയറിയ പ്രവർത്തകർ പ്രതീകാത്മക സർവെ കല്ല് സ്ഥാപിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും മടങ്ങിപ്പോകാതിരുന്നവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെപൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട്ടിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. സിവിൽ സ്റ്റേഷന് മുൻപിലാണ് നൂറ് കണക്കിന് പ്രവർത്തകർ സിവിൽ സ്റ്റേഷന് മുൻപിൽ തടിച്ചു കൂടി. ഇവരെ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് തകർക്കാനും പ്രവർത്തകർ ശ്രമിച്ചു.
Discussion about this post