പയ്യോളി: കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 1 ന് ആരംഭിക്കുന്ന സംസ്ഥാന വാഹന ജാഥക്ക് 5 ന് രാവിലെ 11 മണിക്ക് പയ്യോളി ബീച്ച് റോഡിൽ സ്വീകരണം നൽകും. അന്ന് തന്നെ വൈകുന്നേരം കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ. റെയിൽ വിശദീകരണ സമ്മേളനത്തിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനും കെ റെയിൽ വിരുദ്ധ സമിതി യോഗം തീരുമാനിച്ചു.
ചെയർമാൻ ശീതൾ രാജ് അദ്ധ്യക്ഷത വഹിച്ചു. ജിഷേശ് കുമാർ, പ്രവീൺ നടുക്കുടി, എ സി അസീസ് ഹാജി, മൊയ്തീൻ കണ്ണങ്കണ്ടി, എ പി ശംസു, എ പി ഇസ്മായിൽ, നിധിൻ പൂഴിയിൽ ,
ബിനീഷ് കോട്ടക്കൽ പ്രസംഗിച്ചു.
ജനറൽ കൺവീനർ ബഷീർ മേലടി സ്വാഗതവും കൺവീനർ ഇ കെ ബിജു നന്ദിയും പറഞ്ഞു.
Discussion about this post