തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ സിൽവർലൈൻ സാമുഹികാഘാത പഠനം താത്കാലികമായി നിർത്തിവെച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം.
ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചു. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. രാജഗിരിയിലെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.
Discussion about this post