പയ്യോളി : മാനദണ്ഡങ്ങൾ അല്ല നാടിന്റെ ആവശ്യമാണ് പരിഗണിക്കേണ്ടത് എന്ന് കെ മുരളീധരൻ എം പി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട് ഇരിങ്ങൽ അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം മുൻനിർത്തി പ്രദേശം സന്ദർശിക്കുകയായിരുന്നു
അദ്ദേഹം. നാഷണൽ ഹൈവെ പ്രൊജക്ട് ഡയരക്ടർ തോമസ് വർഗ്ഗീസടക്കമുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം സ്ഥലം സന്ദർശിച്ചു. പ്രശ്നം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും അടിപ്പാത നിർമ്മിക്കാനുള്ള പ്രവർത്തനം നടത്താൻ നാഷണൽ ഹൈവെ അധികൃതരോട് ആവശ്യപ്പെടുമെന്നും എം പി പറഞ്ഞു. പയ്യോളി നഗരസഭയിലെ ഏറ്റവും
കൂടുതൽ സർക്കാർ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി, വയോജന വിശ്രമ പകൽ വീട് കേന്ദ്രം ,അംഗനവാടി , സ്കൂളുകൾ, റെയിൽവെസ്റ്റേഷൻ, റേഷൻ ഷോപ്പ് വഴിയോര വിശ്രമകേന്ദ്രം എന്നിവയുള്ള ഇരിങ്ങലിൽ അടിപ്പാത അനിവാര്യമാണ് എന്ന് സമരസമിതി എം പി യെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.
Discussion about this post