പയ്യോളി: ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനൽകി വാസയോഗ്യമല്ലാതായി തീരുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും കൂടി സർക്കാർ ഏറ്റെടുത്ത് അർഹമായ നഷ്ട പരിഹാരം ഇരകൾക്ക് ലഭ്യമാക്കണമെന്ന് കെ മുരളീധരൻ എം പി. ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം നിന്നരുളുംകുന്നിലെ സുശീലയെ കാണുന്നതിനും ദുരിതം കണ്ടറിയുന്നതിനുമായി ഇരിങ്ങലിലെത്തിയ എം പി പയ്യോളി വാർത്തകളോട് സംസാരിക്കുകയായിരുന്നു.
കലക്ടർക്ക് നൽകിയ നിവേദനത്തിൽ ബന്ധപ്പെട്ട് പരിഹാരത്തിനായി ശ്രമിക്കാമെന്നും എം പി സുശീലയ്ക്ക് ഉറപ്പു നൽകി. വീടും പരിസരവും എം പി നോക്കി കണ്ടു പ്രയാസങ്ങൾ മനസ്സിലാക്കി. തൊട്ടടുത്ത് തന്നെയുള്ള മറ്റു രണ്ടു വീടുകൾക്കുള്ള ബുദ്ധിമുട്ടുകൾ കൂടി പ്രദേശവാസിയായ ഇടത്തിൽ സിബിൻ, എം പിയെ ബോധ്യപ്പെടുത്തി.
പയ്യോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, മൂരാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ വി സതീശൻ എന്നിവർ എം പിയെ അനുഗമിച്ചു.
Discussion about this post