കോഴിക്കോട്: സി.പി.എം. നേതാവ് എളമരം കരീമിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. എളമരം കരീമിന്റെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃത മുഖം. സഹപ്രർത്തകനെ കൊന്നതും പോര, ഭാര്യ കെ.കെ രമയെ ഒറ്റുകാരിയുമാക്കി. ടി.പിയെ പിണറായി കുലംകുത്തിയാക്കുകയായിരുന്നുവെന്നും കെ മുരളീധരൻ കോഴിക്കോട് വെച്ച് പ്രതികരിച്ചു. അതേസമയം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി ഉഷയെ കെ മുരളീധരൻ അഭിനന്ദിക്കുകയും ചെയ്തു.

പി.ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് കൂറ് പുലർത്തുന്ന ആളല്ല. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ വിമർശിക്കേണ്ടതില്ല. സർക്കാർ നൂറ് തെറ്റ് ചെയ്യുമ്പോൾ ഒരു ശരി ചെയ്താൽ ആ ശരി, ശരി തന്നെയാണ്. ഈ ഒരു തീരുമാനത്തെ വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ വിമർശിച്ചു കൊണ്ട് സിപിഎം നേതാവായ എളമരം കരീം രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി.



































Discussion about this post