കീഴരിയൂർ: പോലീസ് സബ്ബ് ഇൻസ്പെക്ടർ ട്രെയിനിങ്ങ് പൂർത്തീകരിച്ച് അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കുന്ന നടുവത്തൂരിലെ കെ കെ തുളസിയെ നടുവത്തൂർ സൗത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗം കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് കമ്മിറ്റിയുടെ സ്നേഹാേപഹാരം ഡി സി സി അധ്യക്ഷൻ തുളസിക്ക് കൈമാറി.
ടി കെ ഗോപാലൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ബി ഉണ്ണിക്കഷ്ണൻ, ചുക്കോത്ത് ബാലൻ നായർ, എം എം രമേശൻ, കെ കെ ദാസൻ, പി എം അശോകൻ, ഇ എം മനോജ്, എൻ എം സവിത, ആദർശ് അശോക്, ഒ കെ കുമാരൻ, കെ കെ രാജൻ, ദീപേഷ്, എം കെ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Discussion about this post