കൊയിലാണ്ടി: മനുഷ്യന്റെ ഔന്നത്യം നിർണ്ണയിക്കുന്നത് കേവല ഭൗതിക സമ്പന്നതയിലല്ല, മറിച്ച് അയാൾ എത്രത്തോളം കാരുണ്യവാനാണ്, എത്രത്തോളം നീതിമാനാണ്, സ്നേഹത്തിന്റെ പാതയിൽ അയാൾ എത്ര ദൂരം നടന്നു എന്നതിലാണ് കണക്കാക്കപ്പെടുന്നത് എന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ ബൈജുനാഥ് പറഞ്ഞു. ഈ ഗുണങ്ങളാണ് അഡ്വ. കെ കെ ചന്ദ്രനെ ആധുനിക സമൂഹത്തിൽ വ്യത്യസ്ഥനാക്കി നിർത്തിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. കൊയിലാണ്ടി ബാർ അസോസിയേഷനിൽ നടന്ന അഡ്വ. കെ കെ ചന്ദ്രൻ ഫോട്ടോ അനാഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് വി സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് അനിൽ, സബ് ജഡ്ജ് അഷ്റഫ്, മജിസ്ട്രേറ്റ് ശ്രീജ ജനാർദ്ദനൻ നായർ , മുൻസിഫ് ആമിന കുട്ടി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി ടി ഉമേന്ദ്രൻ, അഡ്വ. എം കൃഷ്ണൻ, അഡ്വ. ബിനോയ് ദാസ് , അഡ്വ. സനൂജ്, അഡ്വ. ലീന എന്നിവർ പ്രസംഗിച്ചു.
Discussion about this post