തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോണ് പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കൾ സഹായമഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post