ജമ്മു കാഷ്മീർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ഗ്രാമത്തിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. നൂർകോട്ട് ഗ്രാമത്തിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.
ഒളിസങ്കേതത്തിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് എ കെ 47 തോക്കുകളുണ്ട്.രണ്ട് മാഗസിനുകളും 63 റൗണ്ട് തിരകളും 223 ബോർ എ കെ ആകൃതിയിലുള്ള തോക്കുകളും രണ്ട് മാഗസിനുകളും 20 റൗണ്ട് തിരകളും ഒരു ചൈനീസ് പിസ്റ്റളും ഒരു മാഗസിനും നാല് റൗണ്ടുകളുമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, ഞായറാഴ്ച വൈകുന്നേരം നടത്തിയ ഓപ്പറേഷനിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post