ഇന്ന് ലോകഭിന്നശേഷി ദിനമാണ്. പല തരത്തിലുള്ള കഴിവുകളുള്ള, നമ്മളെ പ്രചോദിപ്പിക്കുന്ന ഒരുപാടുപേര് നമുക്ക് ചുറ്റുമുണ്ട്. ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസൻസ് നേടിയിരിക്കുകയാണ് ഇടുക്കി സ്വദേശിനിയായ ജിലുമോള്‍.
അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോളെന്ന് മന്ത്രി എം ബി രാജേഷ് കുറിച്ചു. ജിലുമോളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ജിലുമോൾ കുതിക്കട്ടെ. എല്ലാ ആശംസകളും സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
Discussion about this post