ഗുവാഹത്തി: എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11.30 ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന്, അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും. ഏത് വകുപ്പ് ചുമത്തിയാണ് ജിഗ്നേഷിന്റെ അറസ്റ്റ് എന്ന് വ്യക്തമല്ല. എഫ്ഐആറിന്റെ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
എന്നാൽ, ജിനേഷ് മേവാനിയുടെ അറസ്റ്റ് ട്വീറ്റുകളുടെ പേരിലായിരിക്കാമെന്നാനാണ് സൂചന. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാൾ പരാതി നൽകിയിരുന്നു. ഈ ട്വീറ്റുകളുടെ പേരിലാണ് ഗുവാഹത്തി പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
Discussion about this post