വടകര: വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് ആണ് മറിഞ്ഞത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ജീപ്പുമായി ചെരണ്ടത്തൂർ വയലിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം.
പൂർണ്ണമായി വെള്ളം ഇറങ്ങാത്ത വയലിൽ കൂടിയുള്ളയാത്രക്കിടെ മൺപാതയിൽ നിന്നും പാടത്തേക്ക് ജീപ്പ് തെന്നി മറിയുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ജീപ്പിൽ കയർ കെട്ടിവലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.
ആർക്കും പരിക്കില്ല.
നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ചെരണ്ടത്തൂർ വയലിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നത് അപകടമാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



































Discussion about this post