പയ്യോളി: ജെ സി ഐ പുതിയനിരത്തും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി
സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും 11 ന് ഞായറാഴ്ച നടക്കും.
രാവിലെ 9 മുതൽ 1 വരെ പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ട്രഷറി ബിൽഡിംഗ് ന് സമീപത്ത് വെച്ചാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് സൗജന്യമായി തിമിര ശാസ്ത്രക്രിയ,
വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിലേയ്ക്കും തിരിച്ചു പയ്യോളിയിലേക്കും സൗജന്യമായി വാഹനം, തിമിര ശസ്ത്രക്രിയക്ക് 20% വരെ ഡിസ്കൗണ്ട് എന്നീ സൗകര്യങ്ങൾ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന് 70124 35957, 95675 60036 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Discussion about this post