കൊയിലാണ്ടി: ധീര ജവാന് നാടിന്റെ യാത്രാ മൊഴി. ഝാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ധീര ജവാന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കാരയാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം വൈകീട്ട് 6.30 ഓടെ ജൻമനാടിൽ എത്തിച്ചു. വാഹന വ്യൂഹത്തിൽ ജവാന്മാരുടെ അകമ്പടിയോടെ മൃതദേഹം ഉള്ളിയേരിയിലും തുടർന്ന് കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ നിന്നും ഇരുചക്ര വാഹന വ്യൂഹത്തിൻറെ അകമ്പടിയോടെ ജന്മനാടായ കാരയാട് എത്തിച്ചു.
കണ്ണൂരിൽ നിന്നുള്ള സി ആർ പി എഫ് ജവാന്മാർ ഗാർഡ് ഓഫ് ഓണർ നൽകി പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ,
ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കെ അഭിനീഷ്, രജില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങി നാടിന്റെ നാനാതുറകളിൽ നിന്ന് എത്തിയവർ ജവാന് ആദരാജ്ഞലി അർപ്പിച്ചു.
ചൊവ്വാഴ്ചയാണ് സുധിൽ മരണപ്പെട്ടത്. അച്ഛൻ: സുരേന്ദ്രൻ, അമ്മ: ഉഷ, ഭാര്യ അതുല്യ, സഹോദരൻ സായൂജ് ( ഇന്ത്യൻ ആർമി).
Discussion about this post