പയ്യോളി: ദേശീയ വരുമാനത്തിൻ്റെ വലിയ ശതമാനം സംഭാവന നൽകുന്ന വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്നതു പോലെ കേന്ദ്ര സർക്കാരും പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ആവശ്യപ്പെട്ടു. ജനത പ്രവാസി സെൻ്റർ ജില്ല കൺവെൻഷൻ പയ്യോളി അരങ്ങിൽ ശ്രിധരൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപത് കഴിഞ്ഞവർക്ക് മിനിമം പെൻഷൻ നൽകുക, നാട്ടിൽ തിരിച്ചെത്തിയവർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ഊരാക്കുടുക്ക് ഒഴിവാക്കുക, പ്രവാസികൾക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നീ പ്രയേങ്ങൾ കൺവെൻഷൻ അംഗീകരിച്ചു.

ജില്ല പ്രസിഡണ്ട് എം പ്രകാശൻ അധ്യക്ഷത വഹിച്ചു.എൽ ജെ ഡി ജില്ല പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം കെ ഭാസ്ക്കരൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ, ജെ പി സി സംസ്ഥാന പ്രസിഡണ്ട് സിയാദ് ഏലംകുളം, പി ടി രാഘവൻ, സുരേന്ദ്രൻ മാങ്ങോട്ടിൽ, പി കെ കബിർ, രാജൻ കൊളാവിപ്പാലം, കെ ടി ദാമോദരൻ, ബാബു കുളുർ, രാമചന്ദ്രൻ കുയ്യണ്ടി, നാരായണൻ കിടാവ്, അനീസ് ബാലുശ്ശേരി പ്രസംഗിച്ചു.

Discussion about this post