ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സൈന്യം. പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു. രണ്ട് ഏറ്റുമുട്ടലുകളിലായാണ് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സയിദ് വാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.പുൽവാമയിലും ബുദ്ഗാമിലുമാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത്. പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും കൊല്ലപ്പെട്ടവരിൽ ഉള്‍പ്പെടുന്നു. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഇത് സൈന്യത്തിന്‍റെ വലിയ വിജയമെന്ന് കാശ്മീർ ഐജി വിജയകുമാർ പറഞ്ഞു.ശനിയാഴ്ച വൈകിട്ട് പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്. ബുദ്ഗാമിൽ ഒരു ഭീകരനെയും സൈന്യം വധിച്ചെന്ന് അധികൃതർ അറിയിച്ചു. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post