ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷാേപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചതിനെതുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കുകയായിരുന്നു.
തിരച്ചിൽ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്.
ജമ്മുവിൽ ഭീകരർക്കെതിരെ സൈന്യം നടപടി കർശനമാക്കിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 41 ഭീകരരെ സേന വധിച്ചിട്ടുണ്ട്. നിരവധിപേരെ പിടികൂടുകയും ചെയ്തു.
Discussion about this post