ദുബൈ: പരിശുദ്ധ റമളാനിൻ്റെ പുണ്യ ദിനരാത്രികളിൽ പ്രതീക്ഷയോടെ പ്രാർഥനാപൂർവ്വം നാഥനിലേക്കടുക്കാൻ വിശ്വാസികൾ സന്നദ്ധരാവണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടു.
പുറക്കാട് ജാമിഅ: ഫുർഖാനിയ്യ ദുബൈ ചാപ്റ്റർ റമളാൻ സംഗമം ദുബൈയിലെ ഖിസൈസിലുള്ള റിവാക്ക് ഓഷ്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറക്കാട് ജാമിഅ: ഫുർഖാനിയ്യ ജനറൽ സെക്രട്ടറിയും തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സി ഹനീഫ മാസ്റ്റർ മുഖ്യാതിഥി ആയി.
ഫുർഖാനിയ്യ ദുബൈ ചാപ്റ്റർ പ്രസിഡണ്ട് തമീം അബൂബക്കർ അധ്യക്ഷത വഹിച്ചു.
വലിയാണ്ടി അബ്ദുള്ള, ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട്, യു വി ഷംസുദ്ദീൻ, കുറുമത്ത് മൊയ്തീൻ, ജാഫർ യമാനി, സി ഫായിസ്, ഹാഫിള് ഷരീഫ് അൻസൽ കെ വി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹാഫിള് സബ്റത്ത് റഹ്മാനി സ്വാഗതവും, ട്രഷറർ സാലിം റഹ്മാനി നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്ത്താറും നടന്നു.
Discussion about this post