പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽനിന്നു തടവുകാരൻ ചാടിപ്പോയി. ഇന്നു രാവിലെയാണ് സംഭവം. റിമാന്‍ഡിലായിരുന്ന കുഴൽമന്ദം സ്വദേശി ഷിനോയിയായാണ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.
അടിപിടി കേസിൽ അറസ്റ്റിലായ ഇയാളെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ചാടിപ്പോയ പ്രതിക്കായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post