മേപ്പയൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് എം ജി എം (മർക്കസുദവ) കോഴിക്കോട് നോർത്ത് ജില്ല സമിതി ലഹരിക്കെതിരെ സ്ത്രീ പക്ഷത്തോട് ചേർന്ന് നിന്ന് പട നയിക്കുന്ന മദ്യനിരോധന മഹിളാ വേദി സംസ്ഥാന സെക്രട്ടറിയും പൊതു പ്രവർത്തകയുമായ ഇയ്യച്ചേരി പത്മിനിയെയും ഇസ്ലാഹി പ്രവർത്തന മേഖലയിൽ സ്ത്രീകൾക്ക് വഴി കാട്ടി ആയി മുന്നിൽ നിന്ന കെ റുഖിയയെയും ആദരിച്ചു. ചടങ്ങിൽ സോഫിയ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഫാത്തിമ ചാലിക്കര, ആരിഫ തിക്കോടി, അരീഫ കീഴൂർ പ്രസംഗിച്ചു.
Discussion about this post