പയ്യോളി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി വീശി. ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, മറ്റ് ഭാരവാഹികളായ റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, അദ്വൈത് കെ, മിഥുൻ പി.കെ, ആകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊയിലാണ്ടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
വടകര അടയ്ക്കാതെരുവിൽ വച്ച് വി. പി. ദുൽഖിഫിൽ. നജ്മൽ. പി. ടി. കെ. സുബിൻ മടപ്പള്ളി. സജിത്ത് മാരാർ, അജിനാസ് താഴത്ത്. ആദിൽ മുണ്ടിയത്ത്, ബവിത്ത് മലോൽ, വി.കെ ഇസ്ഹാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലും കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് പിന്നീട് അറസ്റ് ചെയ്തു.
Discussion about this post